
വർക്കല : മുപ്പത് വർഷത്തെ സേവനം പൂർത്തിയാക്കി തിരുവനന്തപുരം തഹസിൽദാർ തസ്തികയിൽ നിന്നു എസ്. ഷാജി ഇന്ന് വിരമിക്കുന്നു, അഭിമാനത്തോടെ...
1992 -ൽ റവന്യൂ ക്ലാർക്കായി പ്രവേശിച്ച ഷാജി, കളക്ടറേറ്റ് രഹസ്യ വിഭാഗത്തിലും ചിറയിൻകീഴ് വില്ലേജ് ഓഫീസറായും പാലക്കാട്ട് റവന്യു റിക്കവറി ഡെപ്യൂട്ടി തഹസിൽദാറായും ജോലി നോക്കി.
2008 മുതൽ അഞ്ചു വർഷം റവന്യൂ മന്ത്രി കെ. പി. രാജേന്ദ്രന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു.
ശിവഗിരിയിൽ സർക്കാർ റിസീവർ ഭരണം ഏർപ്പെടുത്തിയപ്പോൾ റിസീവറുടെയും പിന്നീട് അഡ്മിനിസ്ട്രേറ്ററുടേയുമൊപ്പം ഒന്നര വർഷത്തോളം ശിവഗിരിയിലും സേവനം അനുഷ്ഠിച്ചു.
2021 ൽ തിരുവനന്തപുരം തഹസിൽദാറായ ഷാജി ചുരുങ്ങിയ കാലംകൊണ്ട് പ്രശംസ പിടിച്ചുപറ്റി. വകുപ്പിലെ ഏക കാറ്റഗറി സംഘടനയായ കേരള റവന്യൂ ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റായും ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. സർക്കാർ ജീവനക്കാരുടെ സമരത്തിൽ പങ്കെടുത്ത് ജയിൽവാസവും അനുഭവിച്ചിരുന്നു. ശിവഗിരി തീർത്ഥാടനത്തിന്റെ പ്രോഗ്രാം കമ്മിറ്റി കൺവീനറാണിപ്പോൾ. വടശ്ശേരിക്കോണം നെസ്റ്റിൽ പരേതനായ സുധാകരന്റെയും രാധയുടെയും മകനാണ് .ഭാര്യ:ജോളി. മക്കൾ: വെങ്കിടേഷ്, വൈഷ്ണവി.