കടയ്ക്കാവൂർ : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ആറ്റിങ്ങൽ എക്‌സൈസ് സർക്കിൾ ഓഫീസും തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയും വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഫൗണ്ടേഷനും ഇന്ത്യൻ ഡെന്റൽ അസോസിയേഷനും സംയുകതമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും ഏകദിന സെമിനാറും ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും ഇന്ന് രാവിലെ 9ന് അഞ്ചുതെങ്ങ് സെന്റ് ജോസഫ് എൽ.പി സ്കൂളിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വി.ലൈജു ഉദ്ഘാടനം ചെയ്യും.ഫെറോനാ കോർഡിനേറ്റർ ഫാ.ജോസഫ് പ്രസാദ് അദ്ധ്യക്ഷത വഹിക്കും.തിരുവനന്തപുരം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ബാബു വർഗീസ് മുഖ്യ പ്രഭാഷണം നടത്തും.അഞ്ചുതെങ്ങ് ഇടവക വികാരി ഫാ.ലൂസിയൻ തോസ് ലഹരി വിരുദ്ധ സന്ദേശം നൽകും.ദിനാചരണത്തിന്റെ ഭാഗമായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പിൽ ജീവിതശൈലീ രോഗനിർണയം, ഡെന്റൽ, നേത്ര, ഡയബെറ്റിസ്, ഫിസിയോ തെറാപ്പി,ഇ.എൻ.ടി,ഓർത്തോ,ജനറൽ മെഡിസിൻ, വായിലെ കാൻസർ രോഗനിർണയം എന്നിവയ്ക്ക് വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകും.