
മുടപുരം:കിഴുവിലം ഗ്രാമ പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ, ഗ്രാമ പഞ്ചായത്ത് മെമ്പർ അനീഷ്,വാർഡ് വികസനസമിതി അംഗങ്ങളായ കെ.അനിൽകുമാർ,തുളസിദാസ് എന്നിവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ഗിരിജാകുമാരി സ്വാഗതവും അങ്കണവാടി വർക്കർ കെ.അമ്പിളി നന്ദിയും പറഞ്ഞു.പൂക്കളും ബലൂണുകളും തേൻ ഉൾപ്പെടെയുള്ള മധുരങ്ങളും നൽകിയാണ് നവാഗതരെ വരവേറ്റത്.ഗ്രാമ പഞ്ചായത്തിലെ 30 അങ്കണവാടികളിലും പ്രവേശനോത്സവം നടന്നു.
caption കിഴുവിലം ഗ്രാമ പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്‌ഘാടനം ചെയ്യുന്നു