
നെയ്യാറ്റിൻകര:നെയ്യാർ വരമൊഴിയുടെ ആഭിമുഖ്യത്തിൽ മലയാളത്തിന്റെ ഒ.എൻ.വി കുറുപ്പിന്റെ പിറന്നാൾ ദിനത്തിൽ നെയ്യാറ്റിൻകര സുഗത സ്മൃതി തണലിടത്തിൽ കാവ്യം സഗേയം അക്ഷര ശ്രദ്ധാഞ്ജലി സംഘടിപ്പിച്ചു.നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ തൊണ്ണൂറ്റിയൊന്ന് മൺചിരാതുകളുടെ ആദ്യ ദീപം തെളിച്ചു.കവി ഉദയൻ കൊക്കോട് സ്വാഗത ഭാഷാഗീതം ആലപിച്ചു.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ,നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.എം.എ.സാദത്ത്,കൗൺസിലർമാരായ ഗ്രാമം പ്രവീൺ,കൂട്ടപ്പന മഹേഷ്,പ്രസന്നകുമാർ,സി.പി.എം ഏരിയ സെക്രട്ടറി അരുവിപ്പുറം ടി.ശ്രീകുമാർ,ജേർണലിസ്റ്റ് ഫോറം സെക്രട്ടറി സജിലാൽ,കവി സമേഷ് കൃഷ്ണൻ,തലയൽ പ്രകാശ്,ഒഡേസ സരേഷ്,ഇരുമ്പിൽ ശ്രീകുമാർ,ഗായകരായ കൊറ്റാമം മനോജ് തമ്പി,ശ്യാം നെയ്യാറ്റിൻകര,സുനിൽകുമാർ കിന്നാരം,അർജ്ജുൻ, ഹൃദ്യനാഥ്,അപ്സര,വിജയപ്രഭ,അഭിഷേക്,സുഗത സ്മൃതി ക്രിയേറ്റീവ് ഹെഡും നെയ്യാർ വരമൊഴി ചെയർമാൻ അജയൻ അരുവിപ്പുറം, ആർട്ടിസ്റ്റുമാരായ വിജയൻ വെള്ളറട,കെ.എസ്.വിജയകുമാർ,ബി.ഉണ്ണികൃഷ്ണൻ നായർ,ശ്യാം വെൺ പകൽ,ബാലചിത്രകാരൻ വചൻ ഗോപാൽ,ഗിരീഷ് പരുത്തിമഠം എന്നിവർ പങ്കെടുത്തു.