മുടപുരം:ചില്ലറ വിൽപ്പന മേഖലയിലെ കോർപ്പറേറ്റു വൽത്കരണം അവസാനിപ്പിക്കുക,വർഗീയതയെ ചെറുക്കുക,വഴിയോര കച്ചവട നിയമം സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്റെ ( സി.ഐ.ടി.യു) സംസ്ഥാന ജാഥയ്ക്ക് ആറ്റിങ്ങൽ കച്ചേരി നടയിൽ സ്വീകരണം നൽകി.കച്ചേരി നടയിൽ നിന്നാരംഭിച്ച ജാഥ സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.യൂണിയൻ ഏര്യാ പ്രസിഡന്റ് ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്റ്റൻ ഇക്ബാൽ,വൈസ് ക്യാപ്റ്റൻ ഡോ.കെ.എസ്.പ്രദീപ്കുമാർ,കെ.സി.കൃഷ്ണൻകുട്ടി,എസ്.അനിൽകുമാർ,സി.ഐ.ടി.യു ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ്സുരേന്ദ്രൻ,എം.മുരളി,ആർ.പി.അജി,എസ്.ജോയി,അനിൽ ആറ്റിങ്ങൽ,ഗായത്രി ദേവി,ആർ.എസ്.അരുൺ, സുരേഷ്ബാബു,എസ്.ലാജി,എസ്.ലോറൻസ്,എസ്.രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.