ബാലരാമപുരം:മംഗലത്തുകോണം ചാവടിനട നേതാജി റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച അനുമോദനയോഗം ഡോ.ബി.വിവേകാനന്ദൻ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് എം.തുളസീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഇൻഡ്യൻ -എഷ്യൻ -ഇന്റെർനാഷണൽക്കും പ്ലസ് ടുവിനും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് അനുമോദനവും പഠനോപകരണ വിതരണവും നടന്നു.പഞ്ചായത്ത് മെമ്പർമാരായ രാധാകൃഷ്ണൻ വത്സലകുമാരി,​ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,​ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് എന്നിവർ സംസാരിച്ചു.ഇൻഡ്യൻ ബുക്കിലും ഏഷ്യൻ ബുക്സിലും ഇന്റെർനാഷണൽ ബുക്സിലും 8 റിക്കാർഡുകൾ നേടിയ താത്വികിനെ ചടങ്ങിൽ ആദരിച്ചു.സെക്രട്ടറി ആർ.വി ഉദയൻ സ്വാഗതവും ട്രഷറർ ഡി.രാജൻ നന്ദിയും പറഞ്ഞു.