p

തിരുവനന്തപുരം: രണ്ട് വർഷത്തിനുശേഷം വീണ്ടുമൊരു പതിവ് സ്‌കൂൾ തുറക്കലെത്തുമ്പോൾ വിദ്യാർത്ഥികൾക്ക് സുരക്ഷയൊരുക്കാൻ മുഴുവൻ പൊലീസുകാരും നിരത്തിലിറങ്ങും. അദ്ധ്യയനവർഷാരംഭമായ നാളെ രാവിലെ എട്ടു മുതൽ നഗരത്തിലും റൂറൽ ജില്ലയിലും സിറ്റി പൊലീസ് കമ്മിഷണറുടെയും റൂറൽ എസ്.പിയുടെയും മേൽനോട്ടത്തിൽ സ്റ്റേഷൻ ഓഫീസർമാരുൾപ്പെടെയുള്ളവർ എത്തും. കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിൽ മുതൽ സ്‌കൂളിലും പരിസരത്തുവരെ സുരക്ഷയൊരുക്കാനാണ് പദ്ധതി.

ഗതാഗത നിയന്ത്രണം, പട്രോളിംഗ്, കുട്ടികളെ കുത്തിനിറച്ചുള്ള യാത്രയുണ്ടോ എന്ന പരിശോധന തുടങ്ങിയവും നിർവഹിക്കും. ലോക്കൽ പൊലീസിന് പുറമേ ട്രാഫിക് പൊലീസിന്റെ എൻഫോഴ്സ്‌മെന്റ് വിഭാഗം, കൺട്രോൾ റൂം, പിങ്ക് പട്രോൾ, ഹൈവേ പട്രോൾ സംഘങ്ങളും തിരക്ക് നിയന്ത്രിക്കാൻ രാവിലെയും വൈകിട്ടും പ്രധാന റോഡുകളിലും ജംഗ്ഷനുകളിലുമെത്തും.

വിദ്യാലയ ചുറ്റളവിൽ പുകയില ഉത്പന്നങ്ങൾ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധന നടത്തും. മാഫിയകളെ അടിച്ചമർത്താൻ സ്‌കൂളുകളിൽ നാർക്കോ ക്ളബുകൾ രൂപീകരിക്കും. മാഫിയയുടെ ഏജന്റുമാരായ കുട്ടിക്കുറ്റവാളികളെ കണ്ടെത്താൻ രഹസ്യ നിരീക്ഷണവും തുടങ്ങി.

 നിരീക്ഷണത്തിൽ 263 വിദ്യാർത്ഥികൾ

സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരിൽ നിന്നുള്ള രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലയിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന 263 വിദ്യാർത്ഥികൾ പൊലീസ് നിരീക്ഷണത്തിലാണ്. 12 വയസ് മുതലുള്ളവരുണ്ട്. മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് നിരീക്ഷണം തുടങ്ങിയത്.

പൊലീസ് നിരീക്ഷണങ്ങൾ

 സംശയിക്കുന്ന കുട്ടികളുടെ ഫോൺ നിരീക്ഷണം

 വിദ്യാർത്ഥികളിൽ നിന്ന് പ്രതിദിന വിവരശേഖരണം

 ലഹരിയിൽ നിന്ന് വിദ്യാർത്ഥികളെ വേർപെടുത്തൽ

 സാമൂഹ മാദ്ധ്യമ അക്കൗണ്ട് നിരീക്ഷിക്കൽ

'കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്തി ഇല്ലാതാക്കും. ലഹരിക്കടിമകളായവർക്ക് കൗൺസലിംഗും ചികിത്സയും നൽകും. സ്കൂളുകളിലും കോളേജുകളിലും നാർക്കോ ക്ളബുകളും സ്റ്റുഡന്റ് പൊലീസിംഗും വരുന്നതോടെ ലഹരി മാഫിയകളെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് കരുതുന്നത്".

- സ്‌പർജൻകുമാർ, സിറ്റി പൊലീസ് കമ്മിഷണർ തിരുവനന്തപുരം

​ ​ര​ണ്ട് ​വ​ർ​ഷ​ത്തി​നു​ ​ശേ​ഷം​ ​നാ​ളെ​ ​പ്ര​വേ​ശ​നോ​ത്സ​വം
ച​റ​ ​പ​റ​ ​ച​ന്നം​ ​പി​ന്നം​ ​സ്‌​കൂ​ളി​ൽ​ ​പോ​കാം...

തി​​​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​​​ഡി​​​ന്റെ​ ​ആ​ശ​ങ്ക​ക​ൾ​ക്കും​ ​മ​ദ്ധ്യ​വേ​ന​ല​വ​ധി​​​ക്കും​ശേ​ഷം​ ​സ്കൂ​ളു​ക​ൾ​ ​നാ​ളെ​ ​ശ​ബ്ദാ​യ​മാ​ന​മാ​കും.​ ​ര​ണ്ട് ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​ന​ട​ക്കു​ന്ന​ ​പ്ര​വേ​ശ​നോ​ത്സ​വം​ ​ഗം​ഭീ​ര​മാ​ക്കാ​നു​ള്ള​ ​ഒ​രു​ക്ക​ത്തി​ലാ​ണ് ​സ്കൂ​ളു​ക​ൾ.​ ​സ​മ്മാ​ന​പ്പൊ​തി​ക​ളും​ ​മ​ധു​ര​വും​ ​തു​ണി​​​ ​ബാ​ഗും​ ​കു​ട​‌​യു​മൊ​ക്കെ​യാ​യി​​​ ​ന​വാ​ഗ​ത​രെ​ ​വ​ര​വേ​ൽ​ക്കാ​ൻ​ ​ഒ​രു​ങ്ങി​​​ക്ക​ഴി​​​ഞ്ഞു.​ ​മു​രു​ക​ൻ​ ​കാ​ട്ടാ​ക്ക​ട​ ​എ​ഴു​തി​ ​വി​ജ​യ് ​ക​രു​ൺ​ ​സം​ഗീ​തം​ ​ന​ൽ​കി​ ​സി​ത്താ​ര​ ​കൃ​ഷ്ണ​കു​മാ​ർ​ ​പാ​ടി​യ​ ​'​മ​ഴ​ ​മ​ഴ​ ​മ​ഴ​ ​മ​ഴ​ ​മാ​ടി​ ​വി​ളി​പ്പൂ​ ​മാ​നം​ ​കാ​ണാ​ൻ​ ​പോ​രു​ന്നോ​ ​ച​റ​ ​പ​റ​ ​ച​റ​ ​പ​റ​ ​ച​ന്നം​ ​പി​ന്നം​ ​സ്‌​കൂ​ളി​ൽ​ ​പോ​കാം​ ​കൂ​ട്ടാ​കാം​"​ ​എ​ന്ന​ ​പ്ര​വേ​ശ​നോ​ത്സ​വ​ ​ഗാ​നം​ ​സ്കൂ​ളു​ക​ളി​ൽ​ ​കേ​ൾ​പ്പി​ക്കും.
42,90,000​ ​കു​ട്ടി​ക​ളാ​ണ് ​പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്റെ​ ​ഭാ​ഗ​മാ​വു​ക.​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​ക​ഴ​ക്കൂ​ട്ടം​ ​ഗ​വ.​ ​എ​ച്ച്.​എ​സ്.​എ​സി​​​ൽ​ ​രാ​വി​​​ലെ​ 9.30​ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​ർ​വ​ഹി​ക്കും.​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​അ​ദ്ധ്യ​ക്ഷ​നാ​കും.​ ​മ​ന്ത്രി​മാ​രാ​യ​ ​ആ​ന്റ​ണി​ ​രാ​ജു,​ ​അ​ഡ്വ.​ ​ജി.​ആ​ർ.​ ​അ​നി​ൽ,​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​മു​ഹ​മ്മ​ദ് ​ഹ​നീ​ഷ്,​ ​ഡ​യ​റ​ക്ട​ർ​ ​ജീ​വ​ൻ​ ​ബാ​ബു,​ ​റ​സൂ​ൽ​ ​പൂ​ക്കു​ട്ടി,​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ,​ ​മേ​യ​ർ​ ​ആ​ര്യാ​രാ​ജേ​ന്ദ്ര​ൻ,​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ന​വ്‌​ജ്യോ​ത് ​ഖോ​സ,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​ഡി.​ ​സു​രേ​ഷ് ​കു​മാ​ർ,​ ​എ​സ്.​എ​സ്.​കെ​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​സു​പ്രി​യ,​ ​വാ​ർ​ഡ് ​കൗ​ൺ​സി​ല​ർ​ ​എ​ൽ.​എ​സ്.​ ​ക​വി​ത,​ ​സ്കൂ​ൾ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഐ.​ ​ബി​ന്ദു​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.

തി​ര​ക്ക് ​നി​യ​ന്ത്രി​ക്കാ​ൻ​ ​ന​ട​പ​ടി
സ്കൂ​ൾ​ ​തു​റ​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​ഡി.​ജി.​പി​ ​അ​നി​ൽ​കാ​ന്തു​മാ​യി​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യി​ൽ​ ​ആ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​ഡി.​ജി.​പി​ ​ഉ​റ​പ്പ് ​ന​ൽ​കി.​ ​മ​ന്ത്രി​യു​ടെ​ ​ചേ​മ്പ​റി​ൽ​ ​ന​ട​ന്ന​ ​ച​ർ​ച്ച​യി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ലെ​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​പ​ങ്കെ​ടു​ത്തു.
തീ​രു​മാ​ന​ങ്ങൾ
​ ​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ​സ​മീ​പം​ ​മു​ന്ന​റി​യി​പ്പ് ​ബോ​ർ​ഡു​ക​ൾ,​ ​ട്രാ​ഫി​ക് ​സൈ​ൻ​ ​ബോ​ർ​ഡു​ക​ൾ​ ​എ​ന്നി​വ​ ​സ്ഥാ​പി​ക്ക​ണം
​ ​കു​ട്ടി​ക​ൾ​ ​സ​ഞ്ച​രി​ക്കു​ന്ന​ ​വാ​ഹ​ന​ങ്ങ​ളി​ലെ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​സ്വ​ഭാ​വം​ ​വി​ല​യി​രു​ത്തി​ ​പൊ​ലീ​സ് ​ക്ലി​യ​റ​ൻ​സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ല​ഭ്യ​മാ​ക്ക​ണം
​ ​സ്‌​കൂ​ൾ​ ​പ​രി​സ​ര​ത്തെ​ ​ക​ട​ക​ളി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​നി​രോ​ധി​ത,​ ​ല​ഹ​രി​ ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ​ ​വി​ൽ​ക്കു​ന്നി​ല്ലെ​ന്ന് ​ഉ​റ​പ്പാ​ക്ക​ണം
​ ​സ്‌​കൂ​ളി​നു​ ​മു​ന്നി​ൽ​ ​രാ​വി​ലെ​യും​ ​വൈ​കി​ട്ടും​ ​കു​ട്ടി​ക​ൾ​ ​റോ​ഡ് ​മു​റി​ച്ച് ​ക​ട​ക്കു​ന്ന​തി​നും​ ​ഗ​താ​ഗ​തം​ ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും​ ​പൊ​ലീ​സ് ​സ​ഹാ​യം
​ ​തൊ​ട്ട​ടു​ത്ത​ ​പാെ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്ന് ​സ​ഹാ​യം​ ​തേ​ടാ​ൻ​ ​പ്രി​ൻ​സി​പ്പ​ൽ​മാ​രും​ ​പ്ര​ഥ​മാ​ദ്ധ്യാ​പ​ക​രും​ ​മ​ടി​ക്ക​രു​ത്.