വർക്കല :വെട്ടൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഉല്ലാസപഠന ക്യാമ്പും സർഗകേളി ശില്പശാലയും സംഘടിപ്പിച്ചു. ക്യാമ്പ് ജില്ലാപ്പഞ്ചായത്തംഗം വി.പ്രിയദർശിനിയും സർഗകേളി ശില്പശാല കവിയും അദ്ധ്യാപകനുമായ സിദ്ദിഖ് സുബൈറും ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വഹാബ് അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ റീന,പ്രഥമാദ്ധ്യാപിക ഡി.വി.അനിത,എസ്.എം.സി ചെയർമാൻ നാസിമുദീൻ എന്നിവർ സംസാരിച്ചു.ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസർ ആർ.റോഷ്നി,അഡ്വ.സജ്നു സലാം,ബഷീർ കൂരാട് തുടങ്ങിയവർ ക്ലാസെടുത്തു.കുട്ടികൾക്ക് ഓണക്കാല പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.