may30a

ആറ്റിങ്ങൽ: പ്രശസ്ത സാഹിത്യകാരൻ പരേതനായ കോവിലന്റെ മകളും ആറ്റിങ്ങൽ എം.ജി.റോഡ് മങ്കാട്ട് വീട്ടിൽ അഡ്വ. വക്കം ജയപ്രകാശിന്റെ ഭാര്യയുമായ റിട്ട.പ്രൊഫസർ വി.എ.വിജയ (65) നിര്യാതയായി.

വർക്കല എസ്.എൻ. കോളേജിൽ നിന്ന് മലയാളം വകുപ്പ് മേധാവിയായാണ് വിരമിച്ചത്. ആനുകാലികങ്ങളിൽ സാഹിത്യ സംബന്ധമായ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ ശേഖരിച്ച് പുസ്തകമാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് അന്ത്യം. വിവിധ മേഖലകളിലെ പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു. മകൾ: പൗർണമി (അസിസ്റ്രന്റ് പ്രൊഫസർ ശ്രീനാരായണ കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ്,​ കൊല്ലം)​. സഹോദരങ്ങൾ: പരേതനായ വി.എ.അജിതൻ,​ വി.എ.അമിത (റിട്ട. പഞ്ചായത്ത് സെക്രട്ടറി)​.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.