
ബാലരാമപുരം:നമ്മുടെ സംസ്ഥാനം ഭക്ഷ്യ സ്വയം പര്യാപ്തത നേടുന്നതിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. കഴിഞ്ഞ 27 വർഷമായി വെള്ളായണിയിൽ തരിശായിക്കിടന്ന പണ്ടാരക്കരി പടശേഖരത്തിൽ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അഡ്വ.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ചന്തുകൃഷ്ണ,നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. പ്രീജ, ജില്ലാപഞ്ചായത്ത് അംഗം ഭഗത് റൂഫസ്, ബ്ലോക്ക് അംഗങ്ങളായ കെ. വസുന്ധരൻ, ജയലക്ഷ്മി തുടങ്ങി ജനപ്രതിനിധികൾ പങ്കെടുത്തു.കൃഷി ഓഫീസർ. സി. സ്വപ്ന, മുതിർന്ന കൃഷിക്കാരായ ബാലാജി, ലീല, നാണുകുട്ടൻ തുടങ്ങിയവരെ മന്ത്രി ആദരിച്ചു. കൊയ്ത്തുവത്സവത്തിന് മുന്നോടിയായി നാടൻപാട്ട്, കുട്ടികളുടെ നാടൻ കലാപരിപാടികൾ എന്നിവ അരങ്ങേറി. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി തരിശായി കിടക്കുന്ന 10 ഏക്കർ നിലം നെൽകൃഷിക്ക് തയ്യാറാക്കുന്നതിനായി പ്രോജക്ട് ആയെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.