വർക്കല: മാലിന്യമുക്ത നഗരമാക്കാനുള്ള പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഹരിതകർമ്മസേന വിപുലീകരിക്കും. എല്ലാ വാർഡുകളിലേക്കും അജൈവ മാലിന്യ ശേഖരണത്തിനുള്ളവരുടെ എണ്ണം വർദ്ധിപ്പിക്കാൻ നഗരസഭ തീരുമാനിച്ചതായി കെ.എം.ലാജി അറിയിച്ചു. മാലിന്യം രാത്രികാലങ്ങളിൽ വലിച്ചെറിയുന്നതും പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നതും തടയാൻ രാത്രികാല സ്ക്വാഡ് ശക്തമാക്കി. സംസ്ഥാനസർക്കാർ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം വർക്കല നഗരസഭയിൽ നടപ്പിലാക്കാനുള്ള പരിശീലനപരിപാടി ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനംചെയ്തു. ജനറൽ സൂപ്രണ്ട് ബീനാ കുമാരി അദ്ധ്യക്ഷത വഹിച്ചു.കെൽ ട്രോൺ പ്രോജക്ട് അസിസ്റ്റന് സ്നേഹ ഒന്നാംഘട്ട പരിപാടി വിശദീകരിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ എസ്.ബിജു,അസിസ്റ്റന്റ് എച്ച്.ഐ.സോണി,ഹരിതകേരളം ആർ.പി.സിന്ധു എന്നിവരും ഹരിതകർമ പ്രവർത്തകരും പങ്കെടുത്തു.തുടർന്നുള്ള ദിവസങ്ങളിൽ അഞ്ച് വീതം ഹരിതകർമ പ്രവർത്തകർക്ക് ഹരിതമിത്രം ആപ്ലിക്കേഷൻ പരിശീലനം നൽകുമെന്നും ചെയർമാൻ അറിയിച്ചു.