ആറ്റിങ്ങൽ: വിളയിൽ റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി ഉദ്ഘാടനം ചെയ്തു.കൊവിഡ്കാലത്ത് സ്തുത്യർഹമായ സേവനം നടത്തിയ വലിയകുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ്,ആശാവർക്കർ സുജികുമാരി,ആറ്റിങ്ങൽ പൊലീസ് ഉദ്യോഗസ്ഥർഎന്നിവരെ ആദരിച്ചു.വി.ആർ.എ പ്രസിഡന്റ് ഉണ്ണിആറ്റിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.മുനിസിപ്പൽ കൗൺസിലർമാരായ നിതിൻ,മുരളീധരൻനായർ, സുഖിൽ, വി.ആർ.എ സെക്രട്ടറി എം.ജി.മനോജ് എന്നിവർ സംസാരിച്ചു.ഭാരവാഹികളായി ഉണ്ണിആറ്റിങ്ങൽ (പ്രസിഡന്റ്),എം.ജി. മനോജ് (സെക്രട്ടറി),ആർ. മണികണ്ഠൻപിള്ള (ട്രഷറർ) എന്നിവരെയും വനിതാവേദി ഭാരവാഹികളായി പ്രസന്നകുമാരി. P (ചെയർ പേഴ്സൺ ), ബിന്ദു(സെക്രട്ടറി), ഗിരിജകുമാരി (ട്രഷറർ ) എന്നിവരെയും തിരഞ്ഞെടുത്തു.