തിരു: ചാക്ക അങ്കണവാടിയുടെ പ്രവേശനോത്സവം ചാക്ക വാർഡ് കൗൺസിലർ എം. ശാന്ത നിർവഹിച്ചു. പി. മുരളീധരന്റെ അദ്ധ്യക്ഷതയിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ മിട്ടു, ഹെഡ്‌മിസ്ട്രസ് മിനി, എ.എൽ.എം.എസ് അംഗം രാധാകൃഷ്ണൻ, എ.ഡി.എസ് പ്രസിഡന്റ്‌ രമണി, അയ്യപ്പൻ, അജയകുമാർ എന്നിവർ സംസാരിച്ചു. അങ്കണവാടി ടീച്ചർ ബീന സ്വാഗതവും സുനിത നന്ദിയും പറഞ്ഞു.