
വെള്ളറട:വേങ്കോട് ശാഖ വനിതാസംഘം പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും വനിത സംഘം പ്രസിഡന്റ് സത്യാഭാമയുടെ അദ്ധ്യക്ഷതയിൽ നെയ്യാറ്റിൻകര യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഉഷ ശിശുപാലൻ ഉദ്ഘാടനം ചെയ്തു. വനിതാസംഘം സെക്രട്ടറി റീന ബൈജു മുഖ്യ പ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ് ശൈലജ സുധീഷ് , ബിന്ദുസാമ്പൻ,ലളിതാമണി,ശാന്തകുമാരി,മിനി സുരേഷ്,അജിത വേങ്കോട്, ശാഖാ പ്രസിഡന്റ് ഗോപിനാഥൻ, മുരുകൻ, തുടങ്ങിയവർ സംസാരിച്ചു. ശാഖ വനിതാസംഘം സെക്രട്ടറി ഷീജ സ്വാഗതവും ശാഖാ സെക്രട്ടറി അശോകൻ പുതുകുളങ്ങര നന്ദിയും പറഞ്ഞു.ഭാരവാഹികളായി സത്യാഭാമ (പ്രസിഡന്റ് ),കുമാരി വൈസ്( പ്രസിഡന്റ് ),ഷീജ (സെക്രട്ടറി ),അജിത, ലതിക, ശോഭന കുമാരി (യൂണിയൻ പ്രതിനിധികൾ),ഹേമലത (ട്രഷറർ),ജയകുമാരി ,ജയ, ബിന്ദു, പുഷ്പ കുമാരി, വാസന്തി (കമ്മിറ്റി അംഗങ്ങൾ),ഐശ്വര്യ കുമാരി സംഘം (പ്രസിഡന്റ് ),കാവ്യ (സെക്രട്ടറി).