
വർക്കല: കെ.എസ്.ടി.എ വർക്കല ഉപജില്ലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ എഴുതിയ കുട്ടികൾക്കായി വർക്കല ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസിൽ നടന്ന കരിയർ ഗൈഡൻസ് ബോധവത്കരണ ക്ലാസ് നഗരസഭ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ സബ് ജില്ലാ വൈസ് പ്രസിഡന്റ് വിമൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റിജി,രേഖ,അശോക് കുമാർ,സബ് ജില്ലാ ട്രഷറർ ലൗലി.എസ് .ധരൻ,എക്സിക്യൂട്ടീവ് എന്നിവർ സംസാരിച്ചു.ബിപിസി ദിനിൽ,സിജിഎസി ജില്ലാ കോഡിനേറ്റർ ഷിഹാബ്,കരിയർ ഗൈഡുകളായ സന്തോഷ് സാഗർ,മനോജ് എന്നിവർ ക്ലാസുകൾ നയിച്ചു.സബ് ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ സ്വാഗതവും ഉത്തരഉണ്ണി നന്ദിയും പറഞ്ഞു.