പാലോട്: യൂത്ത് കോൺഗ്രസ് നന്ദിയോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് "വിദ്യാലയത്തിനൊരു ഗുരുദക്ഷിണ" എന്ന ശുചീകരണ പരിപാടിയുടെ ഭാഗമായി പാലോട് സർക്കാർ എൽ.പി.എസിൽ ക്ലാസ് മുറികളും, ഉപകരണങ്ങളും ശുചിയാക്കി കുഞ്ഞുകുട്ടികൾക്ക് വരവേല്പിനായുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രമോദ് സാമുവേലിന്റെ നേതൃത്വത്തിൽ അരുൺ രാജൻ, പൊട്ടൻചിറ ശ്രീകുമാർ,അമൽ, ആർ.ആർ. രാജേഷ്, രജിമോൻ, ഷെമിൻ ലാൽ, ഗോകുൽ, അച്ചു, ഷാനവാസ്, ശ്രീരാഗ് എന്നിവർ നേതൃത്വം നൽകി.