p

കേരളസർവകലാശാല 2022 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.പി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും മറ്റും ജൂൺ 8 വരെ അപേക്ഷിക്കാം.

ടൈംടേബിൾ

2022 ജൂണിൽ തുടങ്ങുന്ന ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് സെമസ്റ്റർ പഞ്ചവത്സര എം.ബി.എ. (ഇന്റഗ്രേറ്റഡ്) (2015 സ്‌കീം) (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.

സൂക്ഷ്‌മപരിശോധന

കേരളസർവകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബി.കോം (സി.ബി.സി.എസ്) ഡിസംബർ 2021 പരീക്ഷയുടെ സൂക്ഷ്‌മപരിശോധനയ്‌ക്ക് ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ.-VII (ഏഴ്)) മെയ് 31 മുതൽ ജൂൺ 2 വരെയുള്ള പ്രവൃത്തിദിവസമെത്തണം.


മെറിറ്റ് സ്‌കോളർഷിപ്പ്

കേരളസർവകലാശാല 2020-21 വർഷത്തിൽ വിവിധ ഡിഗ്രി, പി.ജി കോഴ്‌സുകളിൽ സർവകലാശാല മെറിറ്റ് സ്‌കോളർഷിപ്പ് സാദ്ധ്യതാലിസ്റ്റ് വെബ്സൈറ്റിൽ.


ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താം

കേരളസർവകലാശാലയുടെ നിയമ ബിരുദ കോഴ്സുകളുടെ എല്ലാ സെമസ്റ്ററുകളുടേയും ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താൻ ത്രിവത്സര നിയമ വിദ്യാർത്ഥികൾക്കും (2018 അഡ്മിഷൻ) പഞ്ചവത്സര നിയമ വിദ്യാർത്ഥികൾക്കും (2016 അഡ്മിഷൻ) കോഴ്സ് പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞവർക്കും ഇന്റേണൽ മാർക്ക് പത്തിൽ കുറവുള്ളവർക്കും അവസരം. ഒരു സെമസ്റ്ററിൽ ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ പാടുളളൂ. ഒരു പേപ്പറിന് 525/- രൂപ നിരക്കിൽ ഒരു സെമസ്റ്ററിന് പരമാവധി 2100/- രൂപ അടയ്‌‌ക്കണം. ഇതിൽ 105/- രൂപ സർവകലാശാല ഫണ്ടിൽ (KUF) അടയ്‌‌ക്കണം. ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിനുളള നിശ്ചിത അപേക്ഷാ ഫോം പ്രിൻസിപ്പാളിന്റെ അനുമതിയോടുകൂടി ജൂൺ 10 നോ അതിനു മുമ്പോ നൽകണം.

സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷാ​ ​ഫ​ലം

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ഇ​ന്റ​ഗ്രേ​​​റ്റ​ഡ് ​എം.​സി.​എ​ ​അ​ഞ്ചാം​ ​സെ​മ​സ്​​റ്റ​ർ,​ ​ഏ​ഴാം​ ​സെ​മ​സ്​​റ്റ​ർ​ ​(​റ​ഗു​ല​ർ,​ ​സ​പ്ലി​മെ​ന്റ​റി​),​ ​ര​ണ്ടാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​ടെ​ക്ക് ​റ​ഗു​ല​ർ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്‌​സൈ​​​റ്റി​ലെ​ ​'​ഫ​ലം​"​ ​ടാ​ബി​ലും​ ​കോ​ളേ​ജ് ​ലോ​ഗി​നു​ക​ളി​ലും​ ​ല​ഭി​ക്കും.​ ​എം.​സി.​എ​ ​ഉ​ത്ത​ര​ക്ക​ട​ലാ​സ് ​പ​ക​ർ​പ്പി​ന് ​ജൂ​ൺ​ 3,​ ​ബി​ടെ​ക്കി​ന് ​ജൂ​ൺ​ 4​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.
ബി​ടെ​ക്ക് ​എ​ട്ടാം​ ​സെ​മ​സ്​​റ്റ​ർ​ ​ഓ​ണേ​ഴ്സ് ​പ​രീ​ക്ഷ​യു​ടെ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ഇ​ന്ന് ​അ​വ​സാ​നി​ക്കും.