photo

പാലോട്: ട്രിവാൻഡ്രം എലൈറ്റ്സ് ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ പാലോട് വച്ച് "ആരോഗ്യം സന്തോഷം" പദ്ധതിയുടെ ഭാഗമായി നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനു ഉദ്ഘാടനം ചെയ്തു, ലയൺസ് ജില്ലാ വൈസ് ഗവർണർ എം.എ. വഹാബ്, തെങ്ങിൽ നിന്ന് വീണ് ചലനശേഷി നഷ്ടപ്പെട്ട വെള്ളയംദേശം സ്വദേശിക്ക് വീൽ ചെയർ കൈമാറി. ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ബി.കെ.പ്രശാന്തൻ കാണി, പെരിങ്ങമ്മല പഞ്ചായത്ത് വാർഡ് മെമ്പർ പി.എൻ.അരുൺകുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജാ ഷാജഹാൻ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എച്ച്. അഷറഫ്, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് മാതാ വിജയൻ,പാപ്പനംകോട് റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് അനിൽകുമാർ,എലൈറ്റ് ലയൻസ് ക്ലബ് പ്രസിഡന്റ് ശ്യാം, സെക്രട്ടറി വിജയകുമാർ,പാലോട് റസിഡന്റ് അസോസിയേഷൻ, പാലോട് എ.ഡി.എസ് അംഗങ്ങളും ഉൾപ്പെടെ നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.