
നെയ്യാറ്റിൻകര: കാൻസറിനെ അതിജീവിച്ച് ജെ.ബി.എസിനെ മാതൃകാ സ്കൂളാക്കി മാറ്റിയ പ്രഥമാദ്ധ്യാപകൻ പി.വി. പ്രേംജിത്തിന് ഫ്രാനിന്റെ നേതൃത്വത്തിൽ യാത്ര അയപ്പ് നൽകി. സർവീസിൽ നിന്ന് നാളെ വിരമിക്കുന്ന പ്രേംജിത്തിനാണ് ഫ്രാൻ സ്നേഹാദരവ് നൽകിയത്. യാത്ര അയപ്പ് സമ്മേളനം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ പി.കെ. രാജമോഹൻ പൊന്നാട ചാർത്തി ആദരിച്ചു. ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി നായർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ, കൗൺസിലർ കൂട്ടപ്പന മഹേഷ്, ഫ്രാൻ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, പി.ടി.എ പ്രസിഡന്റ് സതീഷ് കുമാർ, തിരുപുറം ശശികുമാരൻ നായർ എന്നിവർ പങ്കെടുത്തു.