vote

തിരുവനന്തപുരം: രാഷ്ട്രീയവും സാമുദായികവുമായ അടിയൊഴുക്കുകൾ എത്രത്തോളം നിർണ്ണായകമാകുമെന്ന ചോദ്യം ഉയർത്തിക്കൊണ്ടാണ് തൃക്കാക്കര ഇന്ന് ഉപതിരഞ്ഞെടുപ്പിനായി പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. ജനവിധി കേരളത്തിലെ നിലവിലെ രാഷ്ട്രീയസമവാക്യത്തെ ബാധിക്കില്ലെങ്കിലും യു.ഡി.എഫും എൽ.ഡി.എഫും അഭിമാനപ്രശ്നമായേറ്റെടുത്തതാണ് തൃക്കാക്കരയെ പൊള്ളിച്ചത്.

വികസന മുദ്രാവാക്യം മുഖ്യ അജൻഡയായി പ്രഖ്യാപിച്ചാണ് പ്രചാരണങ്ങൾ നീക്കിയതെങ്കിലും പിന്നീട് സാമുദായികമായ അടിയൊഴുക്കുകൾ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയകരുനീക്കങ്ങൾ മുന്നണികൾ പുറത്തെടുത്തത് ജനവിധിയിൽ എപ്രകാരം പ്രതിഫലിക്കുമെന്നത് ഉദ്വേഗം ജനിപ്പിക്കുന്നുണ്ട്.

അതിലേറ്റവും പ്രധാനം പി.സി. ജോർജിന്റെ വിദ്വേഷപ്രസംഗവും പോപ്പുലർഫ്രണ്ട് റാലിയിലെ വിദ്വേഷമുദ്രാവാക്യവും സൃഷ്ടിച്ച അലയൊലികളുമാണ്. മുസ്ലിങ്ങൾക്കെതിരെ ക്രൈസ്തവർക്കിടയിൽ നാളുകളായി പുകയുന്ന വിരോധത്തിന്റെ തുടർച്ചയായി ജോർജിന്റെ വിദ്വേഷപ്രസംഗങ്ങളെ കാണുന്നവരുണ്ട്. സുറിയാനി കത്തോലിക്കർക്ക് സ്വാധീനമുള്ള തൃക്കാക്കരയിൽ ഈ വികാരം തങ്ങൾക്കനുകൂലമാക്കിയെടുക്കാനുള്ള പരിശ്രമമാണ് ബി.ജെ.പി ജോർജിനെ അവരുടെ പ്രചാരണവേദിയിലിറക്കി നടത്തിയത്.

വിവിധ ക്രിസ്ത്യൻ വിഭാഗങ്ങൾക്കെല്ലാമായി തൃക്കാക്കരയിൽ 37 ശതമാനത്തോളം വോട്ടുകളുണ്ടെന്നാണ് കണക്കുകൂട്ടൽ. ഇരുപത് ശതമാനത്തോളം മുസ്ലിം വോട്ടുകളുമുണ്ട്. ന്യൂനപക്ഷവിഭാഗങ്ങൾ പരമ്പരാഗതമായി തുണച്ചുവരുന്നത് തൃക്കാക്കരയിൽ യു.ഡി.എഫിനെയാണ്. ഇക്കുറി അതിൽ വലിയൊരു അടിയൊഴുക്കുണ്ടാക്കാനുള്ള തന്ത്രമാണ് ഇടതുമുന്നണി ആവിഷ്കരിച്ചത്. സ്ഥാനാർത്ഥിനിർണ്ണയം തൊട്ടുയർന്ന വിവാദങ്ങൾ ഇതിന് തെളിവാണ്. ബി.ജെ.പി പ്രചാരണമുയർത്തുന്ന പ്രതിഫലനമെത്രത്തോളമെന്നതും കണ്ടറിയണം. അടിയൊഴുക്കുകൾ അതിനാൽ നിർണ്ണായകം.

ഓർത്തഡോക്സ്- യാക്കോബായ തർക്കത്തിൽ അനുകൂലസമീപനമുണ്ടായതിൽ ചാരിതാർത്ഥ്യം പ്രകടിപ്പിക്കുന്ന യാക്കോബായ വിഭാഗക്കാർ ഇടതുമുന്നണിയെ തുണച്ചേക്കാം. യാക്കോബായ വിഭാഗത്തിനും തൃക്കാക്കരയിൽ ചെറുതല്ലാത്ത സ്വാധീനമുണ്ട്. ആലപ്പുഴ റാലിയുമായി ബന്ധപ്പെട്ട അറസ്റ്റും വിവാദങ്ങളുമെല്ലാം മുസ്ലിം സംഘടനകൾക്കിടയിൽ ഏതുതരത്തിൽ പ്രതികരണമുളവാക്കുമെന്നതും ഉറ്റുനോക്കപ്പെടുന്നു. ട്വന്റി-20യുടെ മനഃസാക്ഷിവോട്ടുകളിലുമുണ്ട് ആകാംക്ഷ.

തിരഞ്ഞെടുപ്പ് പരീക്ഷണം വിജയകരമാക്കിയാൽ, ഒരു വർഷം തികയുന്ന തുടർഭരണത്തോടുള്ള ജനത്തിന്റെ മതിപ്പായി ഇടതുനേതൃത്വത്തിന് വ്യാഖ്യാനിക്കാം. കെ-റെയിൽ അടക്കമുള്ള വികസനപദ്ധതികളുടെ അംഗീകാരമായും അവകാശപ്പെടാൻ ഇതിലും മികച്ച ആയുധം മറ്റൊന്നുണ്ടാവില്ല. മറുവശത്ത് മണ്ഡലം നിലനിറുത്തുന്നതിനപ്പുറം ഭൂരിപക്ഷം ഉയർത്തുകയെന്ന വെല്ലുവിളിയാണ് യു.ഡി.എഫിന്. അങ്ങനെയായാൽ പ്രതിപക്ഷത്തിന്റെ ഒരു വർഷത്തെ പ്രവർത്തനത്തിനുള്ള അംഗീകാരമായും കെ-റെയിൽ പദ്ധതി ജനം തിരസ്കരിച്ചതിന് തെളിവായും വ്യാഖ്യാനിക്കാനാവും. ഉപതിരഞ്ഞെടുപ്പുകളെ ബി.ജെ.പി കാര്യമാക്കാറില്ലെങ്കിലും അവസാനമണിക്കൂറുകളിൽ പൊട്ടിപ്പുറപ്പെട്ട രാഷ്ട്രീയവിവാദങ്ങളിൽ കയറിപ്പിടിച്ച് അവരും കളം നിറഞ്ഞ് കളിക്കുന്നത് കണ്ടുകൊണ്ടാണ് പരസ്യപ്രചാരണത്തിന് തിരശ്ശീല വീണത്.

മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പ് ചെയ്ത് കരുക്കൾ നീക്കുക വഴി തൃക്കാക്കര പിടിച്ചെടുക്കുക അഭിമാനപ്രശ്നമായാണ് ഇടതുമുന്നണി കാണുന്നതെന്ന് വ്യക്തം. വിട്ടുകൊടുക്കില്ലെന്ന വാശിയോടെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മറുവശത്തും ആസൂത്രണങ്ങൾക്ക് നേതൃത്വം നൽകി.

 ഇ​ട​ത് ​മു​ൻ​മ​ന്ത്രി​മാ​ർ​ ​പോ​പ്പു​ല​ർ​ഫ്ര​ണ്ടു​മാ​യി ച​ർ​ച്ച​ ​ന​ട​ത്തി​:​ ​വി.​ഡി.​ ​സ​തീ​ശൻ

തൃ​ക്കാ​ക്ക​ര​യി​ൽ​ ​വോ​ട്ട് ​ഉ​റ​പ്പാ​ക്കാ​ൻ​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​ര​ണ്ട് ​മു​ൻ​മ​ന്ത്രി​മാ​ർ​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ട് ​നേ​താ​ക്ക​ളു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​യെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​ച​ർ​ച്ച​യി​ലെ​ ​ധാ​ര​ണ​പ്ര​കാ​ര​മാ​ണ് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ഉ​ൾ​പ്പെ​ടെ​ ​എ​തി​ർ​ത്തി​ട്ടും​ ​ആ​ല​പ്പു​ഴ​യി​ലെ​ ​റാ​ലി​ക്ക് ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ടി​ന് ​സ​ർ​ക്കാ​ർ​ ​അ​നു​മ​തി​ ​ന​ൽ​കി​യ​തെ​ന്ന് ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
വോ​ട്ടി​നാ​യി​ ​വ​ർ​ഗീ​യ​വാ​ദി​ക​ളെ​ ​അ​ഴി​ഞ്ഞാ​ടാ​ൻ​ ​വി​ടു​ക​യാ​ണ് ​സ​ർ​ക്കാ​ർ.​ ​ഹൈ​ക്കോ​ട​തി​ ​ജ​ഡ്‌​ജി​മാ​രെ​ ​അ​ധി​ക്ഷേ​പി​ക്കു​ന്ന​തും​ ​വി​ദ്വേ​ഷ​ത്തി​ന്റെ​ ​വി​ഷ​വി​ത്ത് ​വി​ത​റാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തും​ ​അ​നു​വ​ദി​ക്ക​രു​ത്.​ ​വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ​ ​വോ​ട്ട് ​ആ​വ​ശ്യ​മി​ല്ലെ​ന്ന​ ​നി​ല​പാ​ടി​ലാ​ണ് ​യു.​ഡി.​എ​ഫ്.
ഇ​ടു​ക്കി​ ​പൂ​പ്പാ​റ​യി​ൽ​ ​പെ​ൺ​കു​ട്ടി​ ​പീ​ഡ​ന​ത്തി​നി​ര​യാ​യ​ത് ​സ്ത്രീ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കു​ന്ന​തി​ലെ​ ​പ​രാ​ജ​യ​ത്തി​ന്റെ​ ​ഒ​ടു​വി​ല​ത്തെ​ ​ഉ​ദാ​ഹ​ര​ണ​മാ​ണ്.​ ​അ​പ​മാ​ന​ഭാ​ര​ത്താ​ൽ​ ​സം​സ്ഥാ​നം​ ​ത​ല​കു​നി​ക്കു​ക​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.