sala

തിരുവനന്തപുരം:പഠിച്ച വിദ്യാലയത്തിൽ നിന്ന് പ്രഥമാദ്ധ്യാപകനായി സർവീസിൽ നിന്ന് ഇന്ന് പടിയിറങ്ങുകയാണ് പോത്തൻകോട് ഗവ.യു.പി സ്കൂൾ എച്ച്.എം എം.സലാഹുദ്ദീൻ.കെ.പി.എസ്.ടി.എ മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ സലാഹുദ്ദീൻ 21 വർഷം അദ്ധ്യാപകനായും 14 വർഷം പ്രഥമാദ്ധ്യാപകനായും മൂന്നര പതിറ്റാണ്ടത്തെ സേവനത്തിനു ശേഷമാണ് വിരമിക്കുന്നത്. 2011ൽ ജി.എസ്.ടി.യു സംഘടനയുടെ സംസ്ഥാനജനറൽ സെക്രട്ടറിയായി. പാഠ്യപദ്ധതി പരിഷ്‌കരണ സമിതി അംഗം, കരിക്കുലം കമ്മിറ്റി അംഗം,എസ്.എസ്.കെ.ഗവേണിംഗ് ബോഡി അംഗം, ക്യു.ഐ.പി.അംഗം, ഉച്ചഭക്ഷണ കമ്മിറ്റി അംഗം, കേരളാ ടീച്ചേഴ്സ് സാന്നിറ്റോറിയ സൊസൈറ്റി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അഖിലേന്ത്യാ അദ്ധ്യാപക സംഘടനയായ എ.ഐ.എഫ്.ടി.ഒ.യുടെ ദേശീയ വർക്കിംഗ് പ്രസിഡന്റ് കൂടിയായ സലാഹുദീൻ പോത്തൻകോട് ലയൺസ് ക്ലബ്ബിന്റെ വൈസ് ചെയർമാനുമാണ്.കല്ലൂർ ഗവ. യു പി.സ്‌കൂൾ പ്രഥമാദ്ധ്യാപിക എച്ച്. ഷമീനാ ബീഗമാണ് ഭാര്യ. മക്കൾ: ബാസിമ (ആയുർവേദ ഫാർമസിസ്റ്റ് വെള്ളാണിക്കൽ), ഫർസാന (ടീച്ചർ, എൽ.വി.എച്ച്.എസ്. പോത്തൻകോട്)