
മലയിൻകീഴ് :മലയിൻകീഴ് ഗ്രാമപഞ്ചായത്തും ഫോറവും സംയുക്തമായി കുട്ടികൾക്കായി ഒരുക്കിയ കായിക ക്ഷമത പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എ.വൽസലകുമാരിയുടെ അദ്ധ്യക്ഷതയിൽ ഫോറം ചെയർമാൻ കെ.ചന്ദ്രശേഖരൻനായർ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു,പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വാസുദേവൻനായർ,സ്പോർട്ട്സ് കൗൺസിൽ മുൻ പ്രസിഡന്റ് പദ്മിനിതോമസ്,ജി.രാമചന്ദ്രൻനായർ,കെ.ശ്രീകണ്ഠൻനായർ,കെ.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.പരിശീലന സർട്ടീഫിക്കറ്റ് വിതരണവും മന്ത്രി നിർവഹിച്ചു.