euphoria

നെയ്യാറ്റിൻകര :നൂറുൽ ഇസ്ലാം കോളേജ് ഒഫ് ഡെന്റൽ സയൻസസ് വിദ്യാർത്ഥികളുടെ ഡെന്റ് ഫെസ്റ്റായ യുഫോറിയ സിനിമാ താരം മണിയൻ പിള്ള രാജു ഉദ്ഘാടനം ചെയ്തു.നിംസ് മെഡിസിറ്റി എം.ഡി. എം.എസ് ഫൈസൽ ഖാൻ അദ്ധ്യക്ഷത വഹിച്ചു.മികച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ മണിയൻ പിള്ള രാജു വിതരണം ചെയ്തു.നിംസ് സ്‌പെക്ട്രം ഡയറക്ടറും ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറുമായ പ്രൊഫ.ഡോ. എം.കെ.സി.നായർ മുഖ്യപ്രഭാഷണം നടത്തി. നൂറുൽ ഇസ്ലാം കോളേജ് ഒഫ് ഡെന്റൽ സയൻസസ് പ്രിൻസിപ്പൽ ഡോ.സാദിഖ് ഹുസൈൻ, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ.കുര്യൻ മാരോട്ടിപ്പുഴ, റോബർട്ട് ജിൻസ്, നിംസ് ജനറൽ മാനേജർ ഡോ.കെ.എ.സജു, അഡ്മിനിസ്‌ട്രേറ്റീവ് കോ ഓർഡിനേറ്റർ ശിവ്‌കുമാർ രാജ്, ഡോ.ബി. മഹേഷ്, ഡോ.കെ.കെ.മഞ്ജുഷ, ഡോ.ആർ. അരുൺ, ഡോ.ഗീതാചന്ദ്രൻ,ഡോ. എസ്. അംബിക തുടങ്ങിയവർ സംബന്ധിച്ചു.