1

വിഴിഞ്ഞം: കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയിലും, ഇന്ധന - പാചകവാതക വിലവർദ്ധനയിലും, വർദ്ധിച്ച് വരുന്ന തൊഴിലില്ലായ്മക്കും എതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മുക്കോല ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ മുൻ മന്ത്രിയും ജനതാദൾ(എസ്) ദേശീയ ജനറൽ സെക്രട്ടറിയുമായ ഡോ. എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് മണ്ഡലം കൺവീനറും സി.പി.എം കോവളം ഏരിയ സെക്രട്ടറിയുമായ പി.എസ്. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ജനതാദൾ (എസ്) മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു, കോൺഗ്രസ് (എസ്) ജില്ലാ സെക്രട്ടറി ശാന്തിവിള രാധാകൃഷ്ണൻ, എൻ.സി.പി ദേശീയ സമിതി അംഗം ആർ. ലീലാമ്മ, ഐ.എൻ.എൽ ജില്ലാ വൈസ് പ്രസിഡന്റ് സഫറുള്ളഖാൻ, മുൻ എം.എൽ.എ ജമീലാ പ്രകാശം, കേരള കോൺഗ്രസ് എം നേതാവ് വിജയമൂർത്തി, സി.പി.എം വിഴിഞ്ഞം ലോക്കൽ സെക്രട്ടറി യു. സുധീർ എന്നിവർ സംസാരിച്ചു.