
വിഴിഞ്ഞം: സി.ഐ.ടി.യു സ്ഥാപകദിനത്തിൽ കോവളം ഏരിയാ കമ്മിറ്റി വിഴിഞ്ഞം ടൗൺ എൽ.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ബാഗ് നൽകി. ഉണർവ് 2022 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു കോവളം ഏരിയാ പ്രസിഡന്റ് പി.എസ്.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു കോവളം ഏരിയാ സെക്രട്ടറി കരിങ്കട രാജൻ സ്വാഗതം പറഞ്ഞു. സിനി ആർട്ടിസ്റ്റ് കിഷോർ കുമാർ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ജയൻബാബു, ഓട്ടോമൊബൈൽസ് ചെയർമാൻ പുല്ലുവിള സ്റ്റാൻലി, സി.ഐ.ടി.യു നേതാക്കളായ പി. രാജേന്ദ്രകുമാർ, ഇ. കെന്നഡി, എ.ജെ. സുക്കർണോ, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി.ബാബു, അസുന്ത മോഹൻ, എം.എം. ഇബ്രാഹിം, സി.ഐ.ടി.യു മേഖലാ സെക്രട്ടറി റഷീദ്, മത്സ്യത്തൊഴിലാളി യൂണിയൻ നേതാവ് യു.സുധീർ, സ്കൂൾ ഹെഡ് മിസ്ട്രസ് ഷീല കുമാരി, പി.ടി.എ പ്രസിഡന്റ് മുബാറക് ഷാ എന്നിവർ പങ്കെടുത്തു. സ്കൂളിന്റെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി.പി.എം കോവളം ഏരിയ സെക്രട്ടറി പി.എസ്. ഹരികുമാറും പി.ടി.എ പ്രസിഡന്റ് മുബാറക് ഷായും മന്ത്രിക്ക് നിവേദനം നൽകി. ചടങ്ങിൽ വീൽചെയർ വിതരണം നടന്നു.