വെള്ളറട: ആയുധമേന്തി പഥസഞ്ചലനം നടത്തിയതിനെതിരെ ആര്യങ്കോട് പൊലീസ് കേസെടുത്തു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദുർഗാവാഹിനി പഥസഞ്ചലത്തിലാണ് ആയുധവുമേന്തി പെൺകുട്ടികൾ പങ്കെടുത്തത്. മേയ് 22 നാണ് കീഴാറൂരിൽ പരിപാടി സംഘടിപ്പിച്ചത്. കണ്ടാലറിയാവുന്ന 200ഓളം പേരെ പ്രതിചേർത്ത് കൂട്ടംചേർന്ന് പ്രകടനം നടത്തിയതിനും ആയുധം ഉപയോഗിച്ചതിനുമാണ് ആംസ് ആക്ട് പ്രകാരം കേസെടുത്തിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളിൽ ആയുധമേന്തിയിരുന്നുവെന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. പരിപാടിയിൽ പങ്കെടുത്തത് പെൺകുട്ടികളായിരുന്നു,​ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ആര്യങ്കോട് പൊലീസ് പറഞ്ഞു.