ചേരപ്പള്ളി : പറണ്ടോട് സെന്റ് മേരീസ് ദൈവാലയത്തിൽ നടന്നുവരുന്ന 94-ാമത് ഇടവക തിരുനാളും കുടുംബ നവീകരണ ധ്യാനവും ഇന്ന് സമാപിക്കും.
രാവിലെ ജപമാല, മേയ് മാസ വണക്കം, ദിവ്യകാരുണ്യ ആരാധന, വൈകിട്ട് ജപമാല, ലിറ്റിനി, നൊവേന, 6ന് നെടുമങ്ങാട് റിജിയണൽ കോ ഒാർഡിനേറ്റർ മോൺ. റൂഫസ് പയസ്‌ലിന്റെ മുഖ്യകാർമ്മികത്വത്തിൽ തിരുനാൾ ദിവ്യബലി, ആര്യനാട് ഫൊറോന വികാരി ഫാ. ജോസഫ് അഗസ്റ്റിൻ വചന വിചിന്തനം നടത്തും. ആര്യനാട് ഫൊറോന വൈദികർ സഹകാർമ്മികരാകും. സ്തോത്രഗീതം, ദിവ്യകാരുണ്യ ആശീർവാദം, സ്നേഹവിരുന്ന്, വചന ബോധന സമിതിയുടെ കലാസന്ധ്യ എന്നിവയോട് സമാപിക്കും.