മലയിൻകീഴ് : ബിവറേജസ് ഔട്ട്ലെറ്റിന്റെ ക്യൂവിൽ മദ്യം വാങ്ങാൻ നിന്ന മലയിൻകീഴ് വില്ലേജ് ഓഫീസിന് സമീപം പുറത്തേക്കാട് സേതുശിവത്തിൽ എസ്.രതീഷിനെ(40)കല്ലുകൊണ്ട് ഇടിച്ച് തല പൊട്ടിച്ച കേസിലെ പ്രതിയെ മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു.ഓട്ടോ റിക്ഷാ ഡ്രൈവർ മണപ്പുറം നാഗമണ്ഡലം ലക്ഷ്മി വിലാസത്തിൽ എൽ.സതീഷ്‌കുമാറി(43,പടല ബിജു)നെയാണ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച രാത്രിയാണ് സംഭവം.പണം ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.ഗുരുതര പരിക്കേറ്റ രതീഷ് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ കോടതി റിമാൻഡു ചെയ്തു.