ആര്യനാട്: ആര്യനാട് പഞ്ചായത്തിലെ മത്സ്യകടകളിൽ ആരോഗ്യവകുപ്പ്, പഞ്ചായത്ത്, പൊലീസ് എന്നിവർ പരിശോധന നടത്തി കേടായ മത്സ്യം പിടികൂടി നശിപ്പിച്ചു. ആര്യനാട് മാർക്കറ്റ്, കാഞ്ഞിരംമൂട്, പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസിന് സമീപം, പഴയ കച്ചേരി നട എന്നീ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ചൂര, വാള തുടങ്ങിയ മീനുകളാണ് പിടികൂടിയത്. എട്ട് കടകൾക്ക് നോട്ടീസ്
നൽകുകയും 5,250 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. ചില കടകളിൽ ചെറുത്ത് നില്പ ഉണ്ടായെങ്കിലും പൊലീസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. ഹെൽത്ത് ഇൻസ്പെക്ടർ, പഞ്ചായത്ത് ജീവനക്കാരൻ അജിത് കുമാർ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.