1

വിഴിഞ്ഞം: സമഗ്ര ശിക്ഷാ കേരളം കാട്ടാക്കട ബി.ആർ.സിയുടെ കീഴിൽ കുറ്റിച്ചൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്രൈബൽ മേഖലയിലെ കുട്ടികൾക്കായുള്ള അക്കാഡമിക് റസിഡൻഷ്യൽ ഹോസ്റ്റലിന്റെ ത്രിദിന സർഗതീരം സഹവാസ ക്യാമ്പ് കോവളത്ത് ആരംഭിച്ചു. കോവളം എസ്.എൻ.വി എൽ.പി സ്കൂൾ സ്കൂളിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ ബി.ശ്രീകുമാരൻ നിർവഹിച്ചു. ഹാർബർ വാർഡ് കൗൺസിലർ നിസാമുദ്ദീൻ മുഖ്യാതിഥിയായി. ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ ശ്രീകുമാർ, ട്രെയിനർ സാജൻ, ഹെഡ്മാസ്റ്റർ ശിവകുമാർ, കോവളം ജനമെെത്രി പൊലീസ് സി.ആർ.ഒ. എ.എസ്.ഐ ബിജു, ബി.ആർ.സി അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പിന്റെ ആദ്യദിനം വിനോദ യാത്ര സംഘടിപ്പിച്ചു.