
തിരുവനന്തപുരം: ഇന്നു സർവീസിൽ നിന്നു വിരമിക്കുന്ന മെഡിക്കൽ കോളേജ് പ്രിൻസിപ്പലും എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി ചെയർമാനുമായ ഡോ.സാറാ വർഗീസിന് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എസ് എസ് രാജാലാൽ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു.തുടർന്ന് ഡോ സാറാ വർഗീസിന് മെമന്റോ നൽകി ആദരിച്ചു.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ എസ്. ബിന്ദു അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ബി.പി രാജ്‌മോഹൻ, സൊസൈറ്റി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സുഭാഷ് എന്നിവർ സംസാരിച്ചു.