തിരുവനന്തപുരം: പ്രശസ്ത കർണാടക സംഗീതജ്ഞനായ ആർ. കൃഷ്ണസ്വാമിയുടെ ജന്മശതാബ്ദി ആഘോഷം തൈക്കാട് ഭാരത് ഭവനിൽ പ്രൊഫ.പി​.ആർ. കുമാരകേരള വർമ്മ ഉദ്ഘാടനം ചെയ്തു. ഡോ. ഓമനക്കുട്ടി,​ മൃദംഗവിദ്വാൻ തിരുവനന്തപുരം വി. സുരേന്ദ്രൻ,​ ദൈവപ്രകാശ സഭാ ട്രഷറർ എ.ടി. അരശു,​ സംഗീത നിരൂപകനും കവിയുമായ പി. രവികുമാർ എന്നിവർ അനുസ്‌മരണ പ്രഭാഷണം നടത്തി. തുടർന്ന് സംഗീതാർച്ചന നടന്നു. ഡോ.കെ. സുമനാദേവി,​ ടി.ആർ. രമ,​ ഡോ.ബി. അരുന്ധതി,​ ഡോ.കെ. പ്രേമലത എന്നിവരും സംഗീതാർച്ചനയിൽ പങ്കെടുത്തു.