തിരുവനന്തപുരം: കടയ്ക്കലിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കടയ്ക്കൽ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സയിൽ കഴിയുന്നവരെ ആരോഗ്യ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ക്രമീകരണങ്ങൾ വിലയിരുത്തിയ മന്ത്രി, വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി. രണ്ട് ആശുപത്രിയിലും മതിയായ ജീവനക്കാരെ ഉറപ്പ് വരുത്തിയിട്ടുണ്ട്. പരിക്കേറ്റവരെ റെഡ് സോണിലും യെല്ലോ സോണിലും വിദഗ്ദ്ധ ചികിത്സ നൽകി എമർജൻസി ട്രോമ വാർഡിൽ പ്രവേശിപ്പിച്ചു.മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡ് തുറക്കാൻ മന്ത്രി നിർദേശം നൽകി. പരിക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങൾ ബന്ധുക്കൾക്ക് അറിയുന്നതിനായി മെഡിക്കൽ കോളേജിൽ കൺട്രോൾ റൂം തുറന്നു, ഫോൺ: 0471 2528300.