തിരുവനന്തപുരം: അമ്പലത്തറ പഴഞ്ചിറ ഓഫീസ് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് അമ്പലത്തലറ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.കെ.പി.സി.സി നിർവാഹക സമിതി അംഗം കമ്പറ നാരായണൻ ഉദ്ഘാടനം ചെയ്തു.അമ്പലത്തറ വാർഡ് പ്രസിഡന്റ് അലി അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാസെക്രട്ടറി,​ പഴഞ്ചിറ മാഹീൻ,​ കരമന ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് ജയേന്ദ്രൻ,​ മണ്ഡലം വൈസ് പ്രസിഡന്റ് അനസ്,​ ന്യൂനപക്ഷ കോൺഗ്രസ് ജില്ലാപ്രസിഡന്റ് സിറാജ്,​ സേവാദൾ നേതാക്കളായ സുരേഷ്,​ മുബാറക്ക്,​ സ്‌കന്ദ കുമാർ,​ വാർഡ് ഭാരവാഹികളായ നസീർ,​ യേശുദാസ്,​ അഹമ്മദ് കുഞ്ഞ്,​ രാജേന്ദ്രൻ,​ മനുഹേമജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.