കല്ലമ്പലം:അർദ്ധ പട്ടിണിയിൽ കഴിയുന്ന കേരളത്തിലെ കയർ തൊഴിലാളികളുടെ കൂലി കൂട്ടണമെന്ന്‍ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) മണമ്പൂർ ബ്രാഞ്ച് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.സംഘം ജീവനക്കാർക്ക് നൽകി വരുന്ന സബ്സിഡി പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.ജില്ലാ ട്രഷറർ അഞ്ചു തെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് എസ്.അക്ബർ അദ്ധ്യക്ഷത വഹിച്ചു.കയർ സെന്റർ അംഗങ്ങളായ പി. മണികണ്ഠൻ,സൈജുരാജ്,വി.സുധീർ,പഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ്,വൻകടവ് വിജയൻ എന്നിവർ പ്രസംഗിച്ചു.