furniturukalude-vitharano

കല്ലമ്പലം:നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഗവ.എൽ.പി സ്കൂളുകൾക്ക് വൈറ്റ് ബോർഡ്,ബെഞ്ച്, ഡെസ്ക്,ഓഫീസ് ടെബിൾ റാക്ക്, ആലമാര എന്നീ ഫർണിച്ചറുകൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സാബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സലൂജ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് പ്രകാശ്, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിസ, പൈവേലിക്കോണം ബിജു, സവാദ്, റീന ഫസിൽ, അരുൺകുമാർ, റഫീക്ക ബീവി തുടങ്ങിയവർ പങ്കെടുത്തു.