v

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല സമാപനം നാളെ തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് 5ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്യും. മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണിരാജു, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മേയർ ആര്യാ രാജേന്ദ്രൻ, എം.പിമാർ, എം.എൽ. എമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

 സ​ർ​ക്കാ​ർ​ ​വാ​ർ​ഷി​കം: മ​ന്ത്രി​സ​ഭാ​യോ​ഗം നാ​ള​ത്തേ​ക്ക് ​മാ​റ്റി

ര​ണ്ടാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന്റെ​ ​ഒ​ന്നാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​വും​ ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​പ്രോ​ഗ്ര​സ് ​റി​പ്പോ​ർ​ട്ട് ​അ​വ​ത​ര​ണ​വും​ ​നാ​ളെ​ ​ന​ട​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഇ​ന്ന​ത്തെ​ ​പ​തി​വ് ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​നാ​ള​ത്തേ​ക്ക് ​(​വ്യാ​ഴം​)​ ​മാ​റ്റി.
നാ​ളെ​ ​വൈ​കി​ട്ട് 5​നാ​ണ് ​നി​ശാ​ഗ​ന്ധി​യി​ലാ​ണ് ​ആ​ഘോ​ഷ​ ​സ​മ്മേ​ള​നം.​ ​ഓ​രോ​ ​മ​ന്ത്രി​യുംവ​കു​പ്പു​ക​ളി​ൽ​ ​ഒ​രു​ ​വ​ർ​ഷം​ ​ചെ​യ്ത​ ​പ്ര​വ​ർ​ത്തി​ക​ളു​ടെ​ ​പ്രോ​ഗ്ര​സ് ​റി​പ്പോ​ർ​ട്ട് ​ച​ട​ങ്ങി​ൽ​ ​വ​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ്ര​കാ​ശ​നം​ ​ചെ​യ്യും.
എ​ല്ലാ​ ​മ​ന്ത്രി​മാ​രും​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.​ ​തൃ​ക്കാ​ക്ക​ര​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​തി​ര​ക്ക് ​കാ​ര​ണം​ ​മേ​യ് 20​ന് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ ​വാ​ർ​ഷി​കാ​ഘോ​ഷ​മാ​ണ് ​നാ​ള​ത്തേ​ക്ക് ​മാ​റ്റി​യ​ത്.
ഇ​ന്ന് ​പു​തി​യ​ ​അ​ദ്ധ്യ​യ​ന​വ​ർ​ഷം​ ​തു​ട​ങ്ങു​ന്ന​തി​നാ​ൽ​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ലെ​ ​പ്ര​വേ​ശ​നോ​ത്സ​വ​ങ്ങ​ളി​ൽ​ ​മ​ന്ത്രി​മാ​ർ​ക്ക് ​പ​ങ്കെ​ടു​ക്ക​ണം.​ ​അ​തി​നാ​ൽ​ ​ഇ​ന്ന് ​എ​ല്ലാ​വ​ർ​ക്കും​ ​മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ​ ​നേ​രി​ട്ട് ​പ​ങ്കെ​ടു​ക്കാ​നാ​വി​ല്ല.​ ​ഇ​ന്ന​ലെ​ ​തൃ​ക്കാ​ക്ക​ര​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്ന​തി​നാ​ൽ​ ​അ​വി​ടെ​ ​ചു​മ​ത​ല​ക്കാ​രാ​യ​ ​മ​ന്ത്രി​മാ​ർ​ക്ക് ​ഇ​ന്ന് ​രാ​വി​ലെ​ ​എ​ത്തി​ച്ചേ​രാ​നും​ ​അ​സൗ​ക​ര്യ​വു​മു​ണ്ട്.​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​മാ​റ്റാ​ൻ​ ​ഇ​തും​ ​കാ​ര​ണ​മാ​യി.