
സൂര്യയെ നായകനാക്കി സുധ കൊങ്ങര സംവിധാനം ചെയ്ത സൂരരൈ പോട്ര് ഹിന്ദി റീമേക്ക് ചിത്രീകരണം ആരംഭിച്ചു. സുധ കൊങ്ങര തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അക്ഷയ്‌കുമാർ ആണ് സൂര്യ അവതരിപ്പിച്ച നെടുമാരനെ പുനരവതരിപ്പിക്കുന്നത്. അപർണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി രാധിക മധൻ എത്തുന്നു.സുധ കൊങ്ങര സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രം കൂടിയാണ്. ചിത്രീകരണത്തിനിടയിൽ നിന്നുള്ള അക്ഷയ് കുമാറിന്റെ ലുക്ക് സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. സൂര്യയുടെ നിർമ്മാണകമ്പനിയായ 2ഡി എന്റർടെയ്ൻമെന്റ്‌സും വിക്രം മൽഹോത്ര എന്റർടെയ്‌ൻമെന്റും ചേർന്നാണ് നിർമ്മാണം.