
കിളിമാനൂർ: നവാഗതരെ വരവേല്കാൻ പൊതുവിദ്യാലയങ്ങൾ അണിഞ്ഞൊരുങ്ങി. കിളിമാനൂർ ഉപജില്ലയിലെ 73 വിദ്യാലയങ്ങളിലും പ്രവേശനോത്സവ മുന്നൊരുക്ക പരിപാടികൾ പൂർത്തിയായി. ഉപജില്ലാതല പ്രവേശനോത്സവ ഉദ്ഘാടനം മടവൂർ ഗവ.എൽ.പി സ്കൂളിൽ അഡ്വ.വി. ജോയി എം.എൽ.എ നിർവഹിക്കും. മുഖ്യാതിഥിയായി എം.എൽ.എ ഒ.എസ്. അംബിക പങ്കെടുക്കും. നവീകരിച്ച പ്രീപ്രൈമറി കെട്ടിടത്തിന്റെ ഉദ്ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി നിർവഹിക്കും.