വക്കം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ചു ആറ്റിങ്ങൽ ഏരിയായിലെ യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു. വക്കം പഞ്ചായത്തിലെ കുന്നുവിള യൂണിറ്റ് സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗവുമായ അഡ്വ.ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബേബി അദ്ധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡന്റ് ലിജാബോസ്, സെക്രട്ടറി ആർ.സരിത,​ ഏരിയാ കമ്മിറ്റിയംഗങ്ങളായ ഗീതാ സുരേഷ്, ന്യൂട്ടൺ അക്ബർ, മേഖലാ പ്രസിഡന്റ് മാജിത, സെക്രട്ടറി എ.സുശീല,​ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ഷാജു തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ശ്രീജ റിപ്പോർട്ട് അവതരിപ്പിച്ചു.ബേബി പതാക ഉയർത്തി.നീന രക്തസാക്ഷി പ്രമേയവും സുവർണ അനുശോചന പ്രമേയവും അവതരിപ്പിച്ചു.അജിത സതീശൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി സുവർണ (പ്രസിഡന്റ്) ,ശ്രീജ സെക്രട്ടറിയായും തിരഞ്ഞെടുത്തു.