വക്കം: വക്കം ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം വക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് നടക്കും. രാവിലെ 9.30ന് ആഘോഷ പരിപാടികൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. താജുന്നീസ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് മഞ്ജുമോൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷ് മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് എൻ.ബിഷ്ണു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലി, വാർഡ് അംഗം ജെ.ജയ, ഹെഡ്മാസ്റ്റർ കെ.കെ. സുധാകരൻ തുടങ്ങിയവർ സംസാരിക്കും.