വർക്കല: കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കും വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരേ എൽ.ഡി.എഫ് വർക്കലയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എസ്. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സി.പി.എം. വർക്കല ഏരിയാ സെക്രട്ടറി എം.കെ. യൂസഫ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ. ജില്ലാ സെക്രട്ടറി സജീർ കല്ലമ്പലം, എൽ.ഡി.എഫ് നേതാക്കളായ എസ്. രാജീവ്, വി. സത്യദേവൻ, ബി.എസ്. ജോസ്, കെ.ആർ. ബിജു തുടങ്ങിയവർ സംസാരിച്ചു.