
വർക്കല :പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായിവർക്കല ബ്രഹ്മകുമാരിസും എക്സൈസും സംയുക്തമായി സംഘടിപ്പിച്ച പുകയിലവിരുദ്ധ റാലിയും സമ്മേളനവും നഗരസഭ ചെയർമാൻ കെ.എം. ലാജി ഉദ്ഘാടനം ചെയ്തു.ബ്രഹ്മകുമാരി ശരണ്യ അധ്യക്ഷത വഹിച്ചു.എക്സൈസ് ഉദ്യോഗസ്ഥരായ കെ.ഷാജി,എസ് .എസ്.രാജൻ,എൻ. സി.സി ഓഫീസർ പ്രവീൺ,ബ്രഹ്മകുമാരി രേഷ്മ എന്നിവർ സംസാരിച്ചു.റാലിയിൽ എൻ.സി.സി കേഡറ്റുകൾ,ബ്രഹ്മകുമാരിസ് ഈശ്വരീയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.