
കാട്ടാക്കട:അഖില ഭാരതീയ പൂർവ സൈനിക് സേവാ പരിഷത്തിന്റെ കാട്ടാക്കട താലൂക്ക് കുടുംബസംഗമം ജില്ലാ രക്ഷാധികാരി ക്യാപ്ടൻ ഗോപകുമാർ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് എസ് രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു.കാട്ടാക്കട താലൂക്ക് ജനറൽ സെക്രട്ടറി കെ. സുരേഷ് കുമാർ,ജില്ലാ കമ്മിറ്റി അംഗം ശ്രീകുമാർ,താലൂക്ക് രക്ഷാധികാരി ചന്ദ്രശേഖരൻ നായർ,കാട്ടാക്കട താലൂക്ക് സെക്രട്ടറി ഹോണററി ക്യാപ്ടൻ ചന്ദ്രൻ,എസ്.എം.എസ് കാട്ടാക്കട താലൂക്ക് പ്രസിഡന്റ് അനിത പ്രദീപ്,എസ്എംഎസ് കാട്ടാക്കട താലൂക്ക് സെക്രട്ടറി ശ്രീവദേവി,അനിൽകുമാർ, ഷിബു,എന്നിവർ സംസാരിച്ചു.ചടങ്ങിൽ ഡിഗ്രി, എം.ബി.ബി.എസ്, ഇഞ്ചിനിയറിംഗ് പരീക്ഷയിൽ ഉന്നത വിജയം കാരസ്ഥമാക്കിയവരെ ആദരിച്ചു.ഇന്ത്യ പാക് യുദ്ധത്തിലും കാർഗിൽ യുദ്ധത്തിലും പങ്കെടുത്തവരെയും രാജ്യസേവനത്തിനിടെ ശ്രീനഗറിലെ മഞ്ഞുമലയിൽ അകപ്പെട്ടു വീരമൃത്യു വരിച്ച നായിക അഖിലിന്റെ മാതാപിതാക്കൾ ഭാര്യ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.