pic1

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ, ​ബൈക്കിലെത്തി മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പതിസാരം സ്വദേശി മുഹമ്മദ്‌ ഉമർ (19), ആരുവാമൊഴി സൂര്യ നരേഷ് കുമാർ (21),16 വയസുള്ള വിദ്യാർത്ഥി എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയായിരുന്നു സംഭവം. ഏതാനും ദിവസങ്ങൾക്ക് മുൻപ് വടശ്ശേരിയിൽ ഒറ്റയ്ക്കുനടന്ന് പോയ പുതേരി സ്വദേശി വീരമണിയുടെ (63) മൊബൈൽ ഫോൺ ബൈക്കിലെത്തിയ മൂന്നുപേർ ചേർന്ന് കവർന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്.ഐ ശരവണകുമാറിന്റെ പ്രത്യേക സംഘം സി.സി. ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പിടികൂടുകയായിരുന്നു. മോഷ്ടിക്കുന്ന ഫോണുകൾവിറ്റ് ആഡംബര ബൈക്കുകൾ വാങ്ങി കറങ്ങി നടക്കുന്നതാണ് രീതിയെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.