
പാറശാല:കാരോട് ന്യായക്കോട് സ്കൈലാർക്ക് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഇരുപതാമത് വാർഷികാഘോഷങ്ങൾ പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ബി.ആദർശ് ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ഡെപ്യൂട്ടി തഹസീൽദാറും യുവകവിയുമായ നന്ദഗോപൻ മുഖ്യപ്രഭാഷണം നടത്തി. ബി.ആർ.സി ട്രെയിനർ ബൈജുകുമാർ,ഗ്രാമ പഞ്ചായത്ത് അംഗം അജിത,പി.പ്രസാദ്,അനീഷ് രാജ്, ബിജു,ബിനു തുടങ്ങിയവർ സംസാരിച്ചു.