
പൂവച്ചൽ: സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുക എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ നടന്ന സംരംഭകത്വ ശില്പശാല പങ്കജകസ്തൂരി എം.ഡി പത്മശ്രീ ഡോ.ജെ.ഹരീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ഫിനാൻഷ്യൽ ലിറ്ററസി ഓഫീസർ മാത്യു ഐസക്,വ്യവസായ വകുപ്പ് റിട്ട.എ.ഡി.ഐ.ഒ എൻ.സി. അനിൽകുമാർ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ മധുലാൽ ശങ്കർ എന്നിവർ വിഷയാവതരണം നടത്തി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ 2022-23 സാമ്പത്തികവർഷം പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ സാദ്ധ്യതയ്ക്ക് അനുസരിച്ചുള്ള സംരംഭകരെ കണ്ടെത്തി വിവിധ സംരംഭങ്ങൾ ആരംഭിക്കുകയാണ് ലക്ഷ്യം.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ മധുലാൽ ശങ്കർ,ജില്ലാ പഞ്ചായത്ത് അംഗം വി.രാധിക,പൂവച്ചൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ശ്രീകുമാരി,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.തസ്ലീം,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.ഷീബ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗമ്യ ജോസ്, വാർഡ് മെമ്പർമാരായ അനൂപ് കുമാർ ആർ.എസ്.ജ്യോതികുമാർ, ജിജിത്.ആർ.നായർ, സി.ഡി.എസ് ചെയർപേഴ്സൺ പി.സന്ധ്യ എന്നിവർ സംസാരിച്ചു.