ll

വർക്കല:വർക്കല നഗരസഭയുടെ അജൈവ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് വീടുകൾ,സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം വയ്ക്കുന്നതിനായുള്ള തുണി ബാഗുകളുടെ വിതരണോദ്ഘാടനം വർക്കല നഗരസഭയുടെ ശുചിത്വ മിഷൻ ബ്രാന്റ് അംബാസിഡർ അരുൺ ഗോപി നഗരസഭാ കൗൺസിൽ ഹാളിൽ നിർവഹിച്ചു.ചെയർമാൻ കെ.എം.ലാജി അദ്ധ്യക്ഷത വഹിച്ചു.ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെയർമാൻ നിധിൻനായർ, നഗരസാ വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി,സെക്രട്ടറി സനൽ കുമാർ,പ്രോജക്ട് കോർഡിനേറ്റർ സ്നേഹ,ഹെൽത്ത് ഇൻസ്പെക്ടർ ബിജു,ഹരിത കർമ്മസേനാഗങ്ങൾ,ഹെൽത്ത് വിഭാഗം ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.