കാട്ടാക്കട:പുനർജനി പുരുഷ സ്വയംസഹായ സംഘത്തിന്റെ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് പൊന്നറയിൽ പഞ്ചായത്തംഗം എസ്.വിജയകുമാർ ജില്ലാ സഹ കാര്യവാഹ് റെജി കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.സംഘത്തിന്റെ ധാനശേഖരനാർത്തവും സഹായ പദ്ധതികൾക്കുമായാണ് സമ്മാന പദ്ധതി നടപ്പിലാക്കിയത്.ഒന്നാം സമ്മാനം ആയ ലാപ്ടോപ്പ് പൊട്ടൻകാവ് ദേവി പുരുഷ സ്വയം സഹായ സംഘത്തിനും,രണ്ടാം സമ്മാനമായ ഫ്രിഡ്ജ് മഠത്തിൽ കാറ്ററിംഗ് സർവീസിനും മൂന്നാം സമ്മാനമായി 32 ഇഞ്ച് എൽ.ഇ.ഡി ടി.വി പുതുവക്കൽ ആദർശ ചന്ദ്രനുമാണ് ലഭിച്ചത്. ഫെഡറേഷൻ പ്രസിഡന്റ് പ്രവീൺകുമാർ,പൊന്നറ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീകുമാർ, മഠത്തിൽ ഭഗവതി ക്ഷേത്രം പ്രസിഡന്റ് ശ രതീഷ് ,ഫെഡറേഷൻ ഭാരവാഹികൾ,ക്ലസ്റ്റർ കോഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.