
തിരുവനന്തപുരം: സൗജന്യ സ്‌കൂൾ യൂണിഫോമിന് 140 കോടി ഉൾപ്പെടെ പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് ഭരണാനുമതിയായി. മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികളുള്ള 288 സ്‌കൂളുകൾക്ക് ധനസഹായം അനുവദിച്ചതായും മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കായി 44 കോടി, ഹയർ സെക്കൻഡറി സ്‌കൂളുകളിലെ ലാബ് നവീകരണത്തിന് 10 കോടി, ലാബ് ഉപകരണങ്ങൾ, ഫർണിച്ചർ, ലൈബ്രറി പുസ്‌തകങ്ങൾ എന്നിവയ്‌ക്ക് 9 കോടി, വിദ്യാർത്ഥി കേന്ദ്രീകൃത പരിപാടിക്ക് 7.75 കോടി, അക്കാഡമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് 7.45 കോടി, ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് നവീകരണത്തിന് 1.20 കോടി എന്നിവ അനുവദിച്ചു.
വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക് 7 കോടിയും കായികനിലവാരം മെച്ചപ്പെടുത്താൻ 5 കോടിയും പി.ടി.എ സമിതികൾക്ക് സമ്മാനങ്ങൾക്കായി 90 ലക്ഷം രൂപയും സ്‌കൂൾ ആധുനികവത്കരണത്തിന് 1.2 കോടിയും വകയിരുത്തി.
മറ്റുപദ്ധതികൾ
ഇ-ഗവേൺസ് 15 കോടി
സ്‌പെഷ്യൽ സ്‌കൂൾ സൗകര്യങ്ങൾ രണ്ടു കോടി
3 മുതൽ 10 വരെ പഠനനിലവാരത്തിന് 1.8 കോടി